Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ഉമ്മൻ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നീ നേതാക്കൾക്ക്നട്ടെല്ലുണ്ടോ? കെ എം ഷാജഹാൻ

സിപിഎം നേതാക്കൾ പോലും സ്പീക്കർ ശ്രീരാമകൃഷ്ണ അനുകൂലിച്ച് രംഗത്ത് വരാത്ത സാഹചര്യത്തിൽ സ്പീക്കറെ പിന്തുണച്ച് പ്രസ്താവന ഇറക്കിയ പി ജെ കുര്യനെ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോഴും നിലനിർത്തുന്നതിനെതിരെ ശക്തമായ വിമർശനവുമായി കെ എം ഷാജഹാൻ

തിരുവനന്തപുരം: സിപിഎം നേതാക്കൾ പോലും സ്പീക്കർ ശ്രീരാമകൃഷ്ണ അനുകൂലിച്ച് രംഗത്ത് വരാത്ത സാഹചര്യത്തിൽ സ്പീക്കറെ പിന്തുണച്ച് പ്രസ്താവന ഇറക്കിയ പി ജെ കുര്യനെ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോഴും നിലനിർത്തുന്നതിനെതിരെ ശക്തമായ വിമർശനവുമായി കെ എം ഷാജഹാൻ.

കോൺഗ്രസിൽ നിന്നും സകല ആനുകൂല്യങ്ങളും പറ്റിയ 80 വയസ്സ് കാരനായ ഈ രാഷ്ട്രീയ കുട്ടിക്കൊടുപ്പ് കാരനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് നട്ടെല്ലുണ്ടോ? എന്ന് ചോദിക്കുന്ന ഷാജഹാൻ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നു. സിപിഎം ന് കുട്ടിക്കൊടുക്കുന്ന ഇയാളെ ചവിട്ടി പുറത്താൻ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴനാരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നു.

പിജെ കുര്യൻ സൂര്യനെല്ലി കേസിൽ വിചാരണ പോലും കൂടാതെ രക്ഷപെട്ട പ്രതിയാണ്. രക്ഷപെടുത്തിയത് സി പി എം ഉം പി ശശിയുംചേർന്നാണ് എന്ന് ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു. 1996 ൽ സൂര്യനെല്ലി കേസിൻ്റെ പേരിൽ പ്രചരണം നടത്തി അധികാരത്തിലെത്തിയ സിപിഎം, ഭരണം കിട്ടിയപ്പോൾ ഒത്തുകളിച്ച് പി ജെ കുര്യനെ രക്ഷിക്കുകയായിരുന്നു. പി ശശിയാണ് ഇതിന് നേതൃത്വം വഹിച്ചത് എന്ന് ഷാജഹാൻ വിശദീകരിച്ചു.

സൂര്യനെല്ലി കേസിലെ പ്രതിയായ കുര്യനെ ഇടുക്കിയിലെ സ്ത്രികൾ തോല്പിച്ച ശേഷവും വീണ്ടും മാവേലിക്കരയിൽ നിന്നും ലോകസഭയിലേക്കും പല തവണ രാജ്യസഭയിലേക്കും വിട്ട കോൺഗ്രസുകാർക്ക് ഇത് തന്നെ വേണം എന്ന് ഷാജഹാൻ പറഞ്ഞു.

സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്നവർക്ക് കളളക്കടത്ത് നടത്താം എന്ന് ഏത് ഭരണ ഘടനയിലാണ് എഴുതി വെച്ചിരിക്കുന്നത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന കുര്യൻ ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും ഷാജഹാൻ ചോദിച്ചു. ഭരണഘടനപദവിയിരിക്കുന്ന സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കസ്റ്റംസ് നടപടി തെറ്റാണെന്ന് പി ജെ കുര്യൻ്റെ പ്രസ്താവനക്കെതിരെയാണ് ഷാജഹാൻ്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button