ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്‌സിനുകൾക്കെതിരെ വ്യാജപ്രചാരണങ്ങളുമായി സമാജ്‌വാദി പാർട്ടി. അഖിലേഷ് യാദവിന് പിന്നാലെ മിർസാപൂരിലെ എസ്പി എംഎൽഎസിയായ അഷുതോഷ് സിൻഹയും വാക്‌സിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘വാക്സിൻ സ്വീകരിച്ചാൽ അപകടം സംഭവിക്കും. ഞങ്ങളെ കൊല്ലാനോ ജനസംഖ്യ കുറയ്ക്കാനോ വേണ്ടിയാണ് വാക്‌സിൻ നൽകിയതെന്ന് നാളെ ജനങ്ങൾ പറഞ്ഞേക്കാം. നിങ്ങൾ ചിലപ്പോൾ വന്ധ്യംകരിക്കപ്പെട്ടേക്കാം. അങ്ങനെയുണ്ടാൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് കുട്ടികളുണ്ടാകില്ല. ഇത്തരത്തിൽ എന്തുവേണമെങ്കിലും സംഭവിക്കാം’. അഷുതോഷ് സിൻഹ ആരോപിച്ചു.
Also Read: ഉമ്മൻചാണ്ടിയെ യുഡിഎഫ് കണ്വീനറാക്കാൻ തീരുമാനം
നേരത്തെ, കൊറോണ വാക്‌സിൻ സ്വീകരിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനായ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ബിജെപിയുടെ വാക്‌സിനെ വിശ്വാസമില്ല. അതിനാൽ വാക്‌സിൻ സ്വീകരിക്കാൻ താനിപ്പോൾ തയ്യാറല്ലെന്നായിരുന്നു അഖിലേഷിന്റെ വിവാദ പ്രസ്താവന.
അതേസമയം, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. വാക്സിൻ കണ്ടുപിടിച്ച ഗവേഷകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.
‘കഠിനാധ്വാനം നടത്തിയ ഗവേഷകർക്ക് നന്ദി. കൊവിഡ് വാക്സിൻ വഴിത്തിരിവ് ആണ്. ഇത് അഭിമാന നിമിഷമാണ്’. പ്രധാനമന്ത്രി പ്രതികരിച്ചു. നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് വാക്സിന് നൽകിയിരിക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ വാക്‌സിനുകൾ ഉപയോഗിക്കാമെന്നും ഡ്രഗ്‌സ് കൺട്രോളർ ജനറൽ വി.ജി സൊമാനി അറിയിച്ചു.
കൊവിഷീൽഡിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തി. കൊവിഷീൽഡ് ഡോസിന് 250 രൂപയും കൊവാക്‌സിന് 350 രൂപയുമാണ് നിർദേശിച്ചിരിക്കുന്നത്. രണ്ട് വാക്‌സിനുകളും 2 രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ബുധനാഴ്ച ആദ്യഘട്ട വാക്‌സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
Post Your Comments