തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനുളള 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍ തിരുവനന്തപുരത്തെ സംഭരണ കേന്ദ്രത്തില്‍ എത്തി. വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ സംവിധാനങ്ങള്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നത്. ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്സുകള്‍, ഐസ് പായ്ക്ക് 12,000 എന്നിവ നേരത്തെ എത്തിച്ചിരുന്നു.
Read Also : 2021 ലെ നിങ്ങളുടെ ഭാഗ്യസംഖ്യകള്‍ അറിയാം
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ശീതീകരണ ഉപകരണങ്ങള്‍ക്ക് പുറമേ സംസ്ഥാനവും സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രിയും രാവിലെ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ വാക്‌സിനേഷനായി സംസ്ഥാനത്ത് 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശേഷം വയോജനങ്ങളാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്ളത്. എന്നാല്‍ ഇതിന് 50 ലക്ഷത്തോളം വാക്സിന്‍ വേണ്ടിവരും.
Post Your Comments