ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിന്‍റെ അനുമതിക്കായി കാത്ത് ഇന്ത്യ.അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ഇന്ന് അറിയിക്കും. രാവിലെ 11 മണിയ്ക്ക് ഡിസിജിഐ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്.
നിലവിൽ രണ്ട് വാക്സിനുകളുടെ അടിയന്തര അനുമതിക്കാണ് വിദഗ്ധ സമിതി ഡിജിസിഐയ്ക്ക് ശുപാർശ നൽകിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡിജിസിഐയുടെ അനുമതി ലഭിച്ചാൽ ഉപയോഗിക്കാനാകുക. അനുമതി കിട്ടിയാൽ ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
എന്നാൽ കൊവാക്‌സിന്റെ 10 മില്യണ്‍ ഡോസുകള്‍ ഇതിനോടകം തയ്യാറായി കഴിഞ്ഞെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 300 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 100 മില്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസുകളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments