തിരുവനന്തപുരം: സംസ്ഥാനത്ത് കുടിശ്ശിക വരുത്തിയ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിക്കും. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കുടിശ്ശിക പിരിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എട്ടുമാസമായി കണക്ഷനുകള്‍ വിച്ഛേദിച്ചിരുന്നില്ല.
Read Also : മാർഗ്ഗനിർദ്ദേശങ്ങളുമായി സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ തുറക്കുന്നു…!
ഡിസംബര്‍ പകുതിവരെ മാത്രം കെഎസ്ഇബിക്ക് 800 ഓളം കോടി രൂപ പരിഞ്ഞുകിട്ടാനുണ്ട്. ജലഅതോറിറ്റിക്ക് 489.36 കോടി പിരിഞ്ഞുകിട്ടേണ്ട സമയത്ത് 263.64 കോടി മാത്രമാണ് കിട്ടിയത്. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഇത് ആത്യാവശ്യമെന്ന് കാട്ടിയാണ് രണ്ടുസ്ഥാപനങ്ങളും കുടിശ്ശികപ്പിരിവ് ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഒന്നിച്ച് വലിയ തുകകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ തവണകളായി അടയ്ക്കാനുള്ള സൗകര്യം നല്‍കണമെന്നും വൈദ്യുതിബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഗാര്‍ഹികം, ലോ ടെന്‍ഷന്‍ ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കെല്ലാം കണക്ഷന്‍ വിച്ഛേദിക്കല്‍ ബാധകമാണ്. അടച്ചിട്ടിരിക്കുന്നതിനാല്‍ തീയേറ്ററുകള്‍ക്ക് വൈദ്യുതി കുടിശ്ശിക അടയ്ക്കുന്നതിന് 31 വരെ ഇളവ് അനുവദിക്കും.
തുടക്കത്തില്‍ ആറുമാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകള്‍ വിച്ഛേദിക്കാനാണ് ജല അതോറിറ്റി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Post Your Comments