Latest NewsKeralaNews

മാർഗ്ഗനിർദ്ദേശങ്ങളുമായി സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ തുറക്കുന്നു…!

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ തിങ്കളാഴ്ച മുതൽ തുടക്കാനൊരുങ്ങുന്നു. വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയാകും ക്ലാസുകൾ തുടങ്ങുന്നത്. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പി.ജിക്കുമാണ് ക്ളാസുകൾ തുടങ്ങുന്നത്. ക്രമേണ മറ്റ് സെമസ്റ്ററുകളുടെ ക്ളാസും തുടങ്ങുന്നതാകും. ഓൺലൈനിൽ ഉൾപ്പെടുത്താനാകാത്ത വിഷയങ്ങൾക്കും പ്രാക്ടിക്കൽ പഠനത്തിനും പ്രാധാന്യം നൽകിയാകും ക്ലാസുകൾ. ഒരേസമയം 50 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും ക്ലാസ്.

മറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ…

ശനിയാഴ്ചകളിലും ക്ളാസുണ്ടായിരിക്കും
ക്ളാസ് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
ഹാജർ നിർബന്ധമല്ല
ഹോസ്റ്റൽ മെസുകളും തുറക്കും
ഡൈനിംഗ് ഹാളിൽ ശാരീരിക അകലം
കാമ്പസിൽ മാസ്‌ക് നിർബന്ധം
തെർമൽ സ്‌ക്രീനിംഗ് നിർബന്ധമല്ല
പത്തു ദിവസത്തിനുശേഷം അവലോകനം

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button