മുംബൈ : മുംബൈയിലെ മഹിം ദർഗയിലെ ട്രസ്റ്റിയും വഖഫ് ബോർഡ് അംഗവുമായ ഡോ. മുദാസിർ നിസാർ ലംബെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി ശിവസേന വനിതാ നേതാവ്.2020 ജനുവരിയിലാണ് പീഡനം നടന്നത് . മരുന്ന് നൽകി മയക്കിയാണ് തന്നെ പീഡിപ്പിച്ചത് . മുദാസിർ നിസാർ ലാംബെ തന്നെ വിവാഹ കഴിക്കാമെന്ന വാഗ്ദാനം നൽകിയതിനാലാണ് പരാതി നൽകാൻ വൈകിയത്.ഇത് വിശ്വസിച്ച് ഒക്ടോബർ വരെ കാത്തിരുന്നു. എന്നാൽ നിസാർ ലാംബെ വിവാഹത്തിനു തയ്യാറാകാതിരുന്നതോടെയാണ് പോലീസിൽ പരാതി നൽകിയത് . മാത്രമല്ല പീഡനവിവരം പുറത്ത് വന്നതോടെ ഭർത്താവ് വിവാഹമോചനം നേടിയെന്നും യുവതി പറഞ്ഞു.
കേസ് നൽകുമെന്ന് പറഞ്ഞപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പേടുത്തിയതായും പരാതിയിൽ പറയുന്നു. ബലാത്സംഗ കുറ്റം, ക്രിമിനൽ ഭീഷണി എന്നിവക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .
Post Your Comments