മുംബൈ: ന്യൂയർ പാര്‍ട്ടിക്കിടെ യുവതി മരിച്ച സംഭവത്തില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈ ഖാര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ 19കാരി ജാന്‍വി കുര്‍കേജ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് വെളിപ്പെടുത്തി. സൈക്കോളജി വിദ്യാര്‍ഥിനിയായ ജാന്‍വിയെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ദിയ പദാങ്കറും ശ്രീ ജോഗ്ദാങ്കറും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചും സ്റ്റെയര്‍ കേസില്‍ തലയിടിച്ചും കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വിശദീകരിച്ചു.
എന്നാൽ ജാന്‍വിയുടെ തലയോട്ടിയുടെ മുന്‍വശത്തും പിന്നിലും ക്ഷതമേറ്റതായി പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. പരിക്കുപറ്റി ഏറെനേരം രക്തത്തില്‍ കുളിച്ചുകിടന്ന മകളെ ആരെങ്കിലും സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പിതാവിന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ജാന്‍വിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്.
സംഭവം ഇങ്ങനെ: വ്യാഴാഴ്ച രാത്രി 7.30ന് പിതാവിന്‍റെ ബര്‍ത്ത്ഡേ ആഘോഷിക്കുന്ന സമയത്ത് ദീപയും ജോഗ്ദാങ്കറും ജാന്‍വിക്കൊപ്പം അവളുടെ സാന്താക്രൂസിലുള്ള വീട്ടിലുണ്ടായിരുന്നു. കേക്ക് മുറിച്ചതിനുശേഷം ഖാറിലെ 14ാംറോഡിലുള്ള ഭഗ്വന്തി ഹൈറ്റ്സ് എന്ന ഫ്ലാറ്റില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിക്കായി മൂവരും അേങ്ങാട്ടുപോയി. ഈ പാര്‍ട്ടിക്കിടെ ദീപയും ജോഗ്ദാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാന്‍വിയുടെ ശ്രദ്ധയില്‍പെട്ടു. അവരുടെ നീക്കങ്ങള്‍ അത്ര ശരിയല്ലെന്ന് തോന്നിയ ജാന്‍വി അക്കാര്യം ചോദ്യം ചെയ്തതാണ് ഇരുവര്‍ക്കും ദേഷ്യം തോന്നാന്‍ കാരണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഇതേച്ചൊല്ലി ജാന്‍വിയുമായി ഇടഞ്ഞ ദീപയും ജോഗ്ദാങ്കറും അവളെ ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജാന്‍വി മരിച്ചത്.
എന്നാൽ ബഹുനില കെട്ടിടത്തിന്‍റെ ടെറസില്‍നിന്ന് താഴേക്ക് വീണാണ് മരണമെന്നായിരുന്നു തുടക്കത്തില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍, പുലര്‍ച്ചെ മൂന്നുമണിേയാടെ പൊലീസ് എത്തുേമ്ബാള് ഫ്ലാറ്റിന്‍റെ രണ്ടാം നിലയിലെ സ്റ്റെയര്‍കേസിനോട് േചര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജാന്‍വി. ഭഗവന്‍തി ഹൈറ്റ്സില്‍ പാര്‍ട്ടി സംഘടിപ്പിച്ച യാഷ് അഹൂജ എന്നയാളാണ് ഖാര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുന്നത്. പൊലീസ് എത്തി ബാന്ദ്രയിലെ ഭാഭ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ തന്നെ ജാന്‍വി മരണത്തിന് കീഴടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകക്കുറ്റം ചുമത്തി ദീപയേയും ജോഗ്ദാങ്കറെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ടെറസിന് മുകളില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചെന്നത് ശരിയല്ലെന്ന് ജാന്‍വിയുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ‘അവള്‍ റൂഫ് േടാപ്പില്‍ന്ന് വീണതല്ല. ക്രൂരമായി മര്‍ദിച്ച ശേഷം മുടിയില്‍ പിടിച്ച് സ്റ്റെയര്‍കേസിലൂടെ അവളെ രണ്ടാം നില വരെ വലിച്ചിഴക്കുകയായിരുന്നു. പടികളില്‍ മുഴുവന്‍ ചോരപ്പാടുകളാണ്’ -സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. 12 പേരടങ്ങിയ സുഹൃദ് സംഘമാണ് ജാന്വിെക്കാപ്പം പുതുവത്സരാഘോഷത്തിനായി ഭഗവന്‍തി ഹൈറ്റ്സിലെത്തിയിരുന്നത്. ജാന്‍വിയുടെ മുടി പിടിച്ച് സ്റ്റെയര്‍കേസിലൂടെ വലിച്ചിഴച്ചുവെന്നത് ശരിയല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.
Post Your Comments