KeralaLatest NewsNews

കേരള തീരത്ത് ഇപ്പോൾ കാണുന്ന മത്തിയെ പിടിക്കരുത്, മുന്നറിയിപ്പുമായി ഗവേഷകർ

കേരള തീരത്ത് വീണ്ടും മത്തിക്കാലം. തെക്കൻ കേരളത്തിൽ ചെറുമത്തികളെ കണ്ടതായി കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, ഇവയെ ഇപ്പോൾ പിടിക്കരുതെന്ന മുന്നറിയിപ്പാണ് ഗവേഷകർ നൽകുന്നത്. മത്തിക്കുഞ്ഞുങ്ങളെ ഇപ്പോൾ പിടിക്കാതിരുന്നാൽ മത്തിസമ്പത്ത് വൻ തോതിൽ ഉയരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

അഞ്ചു വർഷത്തിൽ ഇതാദ്യമായിട്ടാണ് ഇത്രയധികം മത്തിക്കുഞ്ഞുങ്ങളെ തീരത്ത് കാണുന്നത്. പൂർണവളർച്ചയെത്തിയശേഷം ഇവയെ പിടികൂടുന്നതാകും ഉത്തമമെന്നാണ് കണക്കുകൂട്ടൽ. കാലാവസ്ഥ അനുകൂലമായതാണ് ഇപ്പോഴത്തെ മത്തി ലഭ്യത വർധനവിനു കാരണം. മൂന്ന് മാസം കഴിഞ്ഞാലേ ഇവയ്ക്ക് പ്രത്യുപ്പാദനശേഷി ഉണ്ടാവുകയുള്ളു. അതിനു മുൻപ് പിടിച്ചാൽ മത്തികളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുമെന്ന് ഗവേഷകർ പറയുന്നു.

Also Read: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അന്തരിച്ചു

കാലാവസ്‌ഥാ വ്യതിയാനവും അനിയന്ത്രിത മത്സ്യബന്ധനവുമാണ്‌ മുന്‍ വര്‍ഷങ്ങളില്‍ കേരളാ തീരത്ത്‌ മത്തി കുറയാന്‍ കാരണം. അതിനിടെ, സംസ്‌ഥാനത്തെ അനിയന്ത്രിത മത്സ്യബന്ധനം മത്തി അടക്കമുള്ള ചെറുമീനുകളുടെ വംശനാശത്തിനു കാരണമാകുന്നതായി ആശങ്കയുണ്ട്‌. ചെറുമീനുകളെ കൂട്ടത്തോടെ പിടിച്ച്‌ വളം നിര്‍മാണത്തിനായി ഉപയോഗിക്കുന്നതാണ്‌ മീനുകള്‍ കിട്ടാക്കനിയാകാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button