
തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി യുവാവിന്റെ ജീവനെടുത്തു. ഓൺലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായ യുവാവ് തിരുവനന്തപുരം കുറ്റിച്ചലിൽ തൂങ്ങി മരിക്കുകയുണ്ടായി. കുറ്റിച്ചൽ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്.
ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു യുവാവ്. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായിരിക്കുന്നത്. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചിരുന്നത്. എന്നാൽ ഇതിൽ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി യുവാവ്.
Post Your Comments