തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ആറിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് .
എന്നാൽ അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. 02-01-2021 ന് കന്യാകുമാരി പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുകയുണ്ടായി. മല്‍സ്യബന്ധനത്തിനായി മേല്‍പ്പറഞ്ഞ മുന്നറിയിപ്പുള്ള സമുദ്ര മേഖലയില്‍ പോകാന്‍ പാടുള്ളതല്ല . മുന്നറിയിപ്പുള്ള സമുദ്രഭാഗങ്ങളുടെ വ്യക്തതക്കായി ഭൂപടം പരിശോധിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി.
Post Your Comments