Latest NewsNewsIndia

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലേക്ക് വീണ്ടും സന്ദർശനത്തിനൊരുങ്ങി ജെപി നദ്ദ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ വീണ്ടും പശ്ചിമ ബംഗാൾ സന്ദർശിക്കും. ജനുവരി 9 ന് ബംഗാളിലെത്തുന്ന അദ്ദേഹം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ബംഗാളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ സന്ദർശനം.

അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ജനുവരി അഞ്ച് മുതൽ 7 വരെ ആർഎസ്എസ്- ബിജെപി കോർഡിനേഷൻ യോഗം അഹമ്മദാബാദിൽ ചേരുന്നുണ്ട്. ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്, ജെ പി നദ്ദ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് ശേഷമായിരിക്കും നദ്ദ ബംഗാൾ സന്ദർശിക്കുക.

കഴിഞ്ഞ മാസവും ജെ പി നദ്ദ ബംഗാളിലെത്തിയിരുന്നു. സന്ദർശനത്തിനിടെ അദ്ദേഹത്തിന് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button