Latest NewsNewsInternational

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിനെ തുടർന്ന് ചത്തുവീണത് നിരവധി പക്ഷികള്‍

റോം : പുതുവത്സരാഘോഷങ്ങളുടെ പേരിൽ നടന്ന വെടിക്കെട്ടിനെ തുടർന്ന് പക്ഷികൾ കൂട്ടത്തോടെ ചത്തു. റോമിലെ റോഡുകളിലും റെയിൽവേ സ്റ്റേഷനിലുമടക്കം നിരവധി പക്ഷികളാണ് ചത്തുവീണിരിക്കുന്നത്. എന്നാൽ  പക്ഷികളുടെ ‘കൂട്ടക്കൊല’യാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടന്നതെന്ന് മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടന ആരോപിച്ചു.

അതേസമയം പക്ഷികൾ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. എന്നാൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയർന്ന ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിച്ചിരുന്നു. . പടക്കത്തിന്റെ ശബ്ദമാവാം പക്ഷികൾ ചാകാനിടയാക്കിയതെന്നാണ് മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകർ പറയുന്നത്.

പടക്കങ്ങൾ പൊട്ടിക്കുന്നത് മൃഗങ്ങൾക്കും പക്ഷികൾക്കും അപകടമുണ്ടാക്കുന്നത് പതിവാണെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. എന്നാൽ കൂട്ടത്തോടെ പക്ഷികൾ ചത്തത് അസാധാരണമാണെന്നും അവർ പറഞ്ഞു. ഇതോടെ മൃഗങ്ങൾക്കും പക്ഷികൾക്കും ഭീഷണിയുയർത്തുന്നതിനാൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് സംഘടന അധികൃതരോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button