KeralaLatest NewsNews

ഇന്നലെ ഒരു പോസ്റ്റ് ഇട്ടതേയുള്ളൂ, ഇന്ന് മുഖ്യമന്ത്രി തീരുമാനമാക്കി; ഇത്രപെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല..

ഇനിയെങ്കിലും മനസ്സിലാക്കുക ബാര്‍ ഉടമകളില്‍ നിന്നാണ് പലതും പഠിക്കാനുള്ളത് .

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തിയറ്ററുകള്‍ തുറക്കണമെന്ന് സിനിമപ്രവര്‍ത്തകരുടെ ആവശ്യം ശക്തമായതിന് പിന്നാലെയായിരുന്നു തീരുമാനം. എന്നാല്‍ താന്‍ പറഞ്ഞതുകൊണ്ടാണ് തിയറ്റര്‍ തുറക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് എന്നാണ് നടന്‍ ജോയ് മാത്യു പറയുന്നത്. കഴിഞ്ഞ ദിവസം താനൊരു പോസ്റ്റിട്ടിരുന്നെന്നും അതുകാരണമാണ് തീരുമാനമെടുത്ത്ത് എന്നുമാണ് താരത്തിന്റെ അവകാശവാദം.

‘ഇത്രപെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല .ഇതാണ് പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും എന്ന് പറയുന്നത്. ഇന്നലെ ഒരു പോസ്റ്റ് ഇട്ടതേയുള്ളൂ ,ഇന്ന് മുഖ്യമന്ത്രി തീരുമാനമാക്കി .അതിനുകിടക്കട്ടെ മുഖ്യമന്ത്രിക്കൊരു സല്യൂട്ട് . (പക്ഷെ കുട്ടിസഖാക്കള്‍ സമ്മതിച്ചു തരില്ല )’- ജോയ് മാത്യു ഫേയ്സ്ബുക്കില്‍ കുറിച്ചു. എന്തായാലും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ കുറിപ്പ്. ജോയ് മാത്യുവിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്‍ പോസ്റ്റിനടിയില്‍ നിറയുകയാണ്. കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നത് എന്ന് പറയുന്നതുപോലെയാണ് ഇതെന്നാണ് ചിലരുടെ കണ്ടെത്തല്‍. ജോയ് മാത്യുവിന്റെ പോസ്റ്റ് കണ്ട് മീശമാധവന്‍ സിനിമയിലെ കൊച്ചിന്‍ ഫനീഫയെ ഓര്‍മ്മ വന്നുവെന്നും ചിലര്‍ പറയുന്നു. അതിനൊപ്പം ചിലര്‍ ശുപാര്‍ശയും കൊണ്ട് എത്തുന്നുണ്ട്. മുല്ലപ്പെരിയാറിന്റെ കാര്യം കൂടി പറയണമെന്നാണ് ചിലരുടെ ആവശ്യം.

Read Also: പേട്ടയിലെ ഫ്‌ളാറ്റില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു; വസതിയിലേക്ക് പോയത് സ്വപ്നയുടെ വാഹനത്തില്‍; സ്വപ്നയുടെ മൊഴി പുറത്ത്

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

സിനിമാ തിയറ്റര്‍ മുതലാളിമാരെ എന്തിന് കൊള്ളാം ? കോവിഡ് -19 എന്ന മഹാമാരിയെ പ്പേടിച്ച്‌ പൊതുയിടങ്ങള്‍ എല്ലാം കൊട്ടിയടച്ച കൂട്ടത്തില്‍ സിനിമാശാലകളും അടച്ചു .സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ തൊഴിലും വരുമാനവും ഇല്ലാത്തവരായി.ഇപ്പോള്‍ കാര്യങ്ങള്‍ നേരെയായിത്തുടങ്ങിയിരിക്കുന്നു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി .കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി .

എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാം ?തമിഴ് നാട്ടിലും കര്‍ണാടകയിലും തിയറ്ററുകള്‍ തുറന്ന് പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു എന്നാണറിയുന്നത് .കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാന്‍ കഴിയാതിരുന്ന ബാര്‍ മുതലാളിമാര്‍ക്ക് അമിത വിലയില്‍ മദ്യം വിളമ്ബി നഷ്ടം തിരിച്ചുപിടിക്കാന്‍ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റര്‍ നടത്തിപ്പുകാരോട് കാണിച്ചുകൂടെ ?

വിനോദ നികുതിയിനത്തില്‍ ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ കാര്യം അധികാരികള്‍ മറന്നുപോയോ ? സിനിമാ സംഘടനകള്‍ പലതുണ്ട് പക്ഷെ സാമാന്യ ബോധമുള്ളവര്‍ അതില്‍ ആരുമില്ലെന്നോ ?ഇനിയെങ്കിലും മനസ്സിലാക്കുക ബാര്‍ ഉടമകളില്‍ നിന്നാണ് പലതും പഠിക്കാനുള്ളത് .എങ്ങിനെയാണ് അവര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി സംഘടിപ്പിച്ചത് ?ഇതെങ്ങിനെ സാധിച്ചെടുത്തു ?ഇതിന്റെ ഗുട്ടന്‍സ് എന്താണ് ? ഇത്രയും പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെപ്പിടിച്ചു സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ. അതോ ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button