മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും വേണ്ടപ്പെട്ടയാളാണ് നടന്‍ മമ്മൂട്ടി എന്ന് ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്. അവര്‍ തമ്മിലുള്ള സൗഹൃദം അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്ക് സുപരിചിതവുമാണ്. 2016ല്‍ മുഖ്യമന്ത്രിയായി പിണറായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പിണറായി വിജയനെ ആരെങ്കിലും വിമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് ഒട്ടുംതന്നെ ഇഷ്ടമില്ല എന്നുപറയുകയാണ് സഹപ്രവര്‍ത്തകനും സംവിധായകനുമായ ജോയ് മാത്യു. അതിന്റെ പേരില്‍ പലപ്പോഴും തങ്ങള്‍തമ്മില്‍ പിണങ്ങിയിട്ടുണ്ടെന്നും ജോയ് മാത്യു പറയുന്നു.
Read Also : “കൊവിഡ് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്” ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജോയ് മാത്യുവിന്റെ വാക്കുകള്‍-
‘ബേസിക്കലി അദ്ദേഹം നല്ലൊരു രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുമാണ്. ഞാനും അദ്ദേഹവും തമ്മില്‍ അധികവും ഉടക്കാണ് ഉണ്ടായിട്ടുള്ളത്. ഞങ്ങള്‍ തമ്മില്‍ സ്‌നേഹ സംഭാഷണം വളരെ കുറവാണ്. ഇദ്ദേഹത്തിന്റെ സെറ്റില്‍ ഞാന്‍ പോയിക്കഴിഞ്ഞാല്‍, കേറിവരുമ്പോള്‍ തന്നെ പറയും; നിങ്ങള്‍ക്കൊന്ന് അടങ്ങിയിരുന്നൂടെ, നിങ്ങള്‍ വെറുതെ ആ സിഎമ്മിനെ അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന്. അത് എന്റെ ഇഷ്ടമല്ലേ? ഞാന്‍ ഒരു നികുതി ദായകനല്ലേ എന്ന് തിരിച്ചുചോദിച്ചാല്‍, നിങ്ങള്‍ ഒരു നികുതി ദായകന്‍, വെറേ ആരുമില്ലല്ലോ ഇവിടെ എന്നാകും അദ്ദേഹത്തിന്റെ മറുചോദ്യം. എന്നിട്ട് തെറ്റിപോയി പിണങ്ങിയിരിക്കും. പിണറായിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് മമ്മൂട്ടി. മൂപ്പര്‍ക്ക് ഇഷ്ടമല്ല പിണറായിയെ എന്തെങ്കിലും പറയുന്നത്.
Post Your Comments