Latest NewsKeralaMollywoodIndia

നടൻ ജോയ് മാത്യുവിന്‍റെ മാതാവ് എസ്തര്‍ മാത്യു അന്തരിച്ചു

കോഴിക്കോട് : നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മാതാവ് പട്ടാമ്പി പനക്കല്‍എസ്തര്‍ (91) അന്തരിച്ചു. പരേതനായ പുലിക്കോട്ടില്‍പി.വി.മാത്യുവിന്റെ ഭാര്യയാണ്. വാർധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. സിവില്‍ സ്റ്റേഷന്‍ മാതൃബന്ധു വിദ്യാശാല എല്‍.പി.സ്‌കൂള്‍ മുന്‍ അധ്യാപികയായിരുന്നു പരേത.

ജോയ് മാത്യുവിനെ കൂടാതെ എമി മാത്യു (റിട്ട.പ്രൊഫസര്‍, ഗവ.മടപ്പള്ളി കോളേജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി), ജോണ്‍സ് മാത്യു (ചിത്രകാരന്‍, ശില്പി), കുര്യന്‍സ് മാത്യു (ബിസിനസ്) എന്നിവരാണ് മറ്റു മക്കൾ. മരുമക്കള്‍: പാപ്പുട്ടി (റിട്ട. പ്രൊഫസര്‍ ഗവ. മടപ്പള്ളി കോളേജ്), സരിത തോമസ്, ഡോ.വി.വി.അലക്‌സാണ്ടര്‍, ഓമന സാമുവല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button