
തിരുവനന്തപുരം: 80 വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വഴയില സ്വദേശിയായ പ്രമോദിനെയാണ് (35) പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 30ന് വൈകീട്ട് വയോധികയുടെ വീട്ടിൽ വച്ചാണ് പ്രതി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പേരൂർക്കട പോലീസ് ഇൻസ്പെക്ടർ സൈജുനാഥിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ, സഞ്ജു ജോസഫ്, ജയേഷ്, മോനിഷ്, എ.എസ്.ഐ അനിക്കുട്ടൻ നായർ, സി.പി.ഒമാരായ അനൂപ്, രജനി കുമാരി എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പിടികൂടിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments