Latest NewsKeralaNews

എല്‍ഡിഎഫുമായുള്ള വോട്ട് കച്ചവടം അവസാനിപ്പിക്കുക ; പിഎം നിയാസിനെതിരെ പോസ്റ്റര്‍

പി എം നിയാസിനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷം കോണ്‍ഗ്രസിനകത്തെ തമ്മിലടികള്‍ പരസ്യമായി പുറത്ത് വന്നിരുന്നു. പല നേതാക്കന്മാരും രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

” കോഴിക്കോട് നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിയ്ക്കാന്‍ കളമൊരുക്കിയ കെപിസിസി ജനറല്‍ സെക്രട്ടറി നിയാസിനെ പുറത്താക്കുക. എല്‍ഡിഎഫുമായുള്ള വോട്ട് കച്ചവടം അവസാനിപ്പിക്കുക” -എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

നിയാസിനെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എല്‍ഡിഎഫില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിയ്ക്കാന്‍ ശ്രമിച്ചെന്നാണ് നിയാസിനെതിരെയുള്ള ആരോപണം. അതേസമയം, ഡിസിസി യോഗത്തില്‍ നിയാസിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button