Latest NewsKeralaNattuvarthaNews

വസന്ത പിണറായിയെ കാണാനെത്തി; ദമ്പതികളുടെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്?

ദമ്പതികളുടെ മരണത്തിൽ പിണറായിയുടെ ഇടപെടൽ? സംഭവത്തിന് രാഷ്ട്രീയ മുഖം !

നെയ്യാറ്റിന്‍കരയില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ. മരണപ്പെട്ട രാജനെ ദ്രോഹിക്കുന്നതിനായി പരാതിക്കാരി വസന്ത നിരന്തരം ശ്രമങ്ങൾ നടത്തിയിരുന്നതായി വ്യക്തമാകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അനധികൃതമായി രാജൻ സ്വത്ത് കൈവശം വെയ്ക്കുന്നുവെന്ന് കാണിച്ച് വസന്ത മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ധ്രുതഗതിയിൽ അന്വേഷണം വേണമെന്ന് ഓഫീസ് ഇടപെട്ട് അറിയിച്ചതായി ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കള്ളരേഖകൾ കെട്ടിവെച്ചാണ് വസന്ത, സ്വത്ത് തന്റെത് ആണെന്ന വിധി കോടതിയിൽ നിന്നും നേടിയെടുത്തതെന്നാണ് പുറത്തുവരുന്ന സൂചന.

Also Read: മൂത്രാശയ സംബന്ധമായ അസുഖം; മദനിയ്ക്ക് അടിയന്തര ശസ്ത്രക്രിയ

നെട്ടതോട്ടം ലക്ഷം വീട് കോളനിയില്‍ 40 വീടുകളാണുള്ളത്. നാല് സെന്റ് വീതമാണ് ഓരോര്‍ത്തര്‍ക്കും സര്‍ക്കാർ അനുവദിച്ചത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകയാണ് വസന്ത. മൂന്ന് പേരുടെ സ്ഥലം ഇവർ സ്വന്തമാക്കി. ലക്ഷം വീട് പദ്ധതിയില്‍ കിട്ടുന്ന സ്ഥലം മറ്റുള്ളവർക്ക് മറിച്ച് വിൽക്കുന്നത് നിയമവിരുദ്ധമാണ്. 8 നു പുറമേ അടുത്തുള്ള നാല് സെന്റ് കൂടി ഇവർ കൈവശപ്പെടുത്തി. ഇതോടെയാണ് രാജനും കുടുംബവും ഇവിടെ കയറിതാമസം ആരംഭിച്ചത്.

വാസന്തിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ രാജന്‍ പരാതി നൽകി. ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നേരിട്ടെത്തി രേഖകള്‍ നിരത്തി പരാതി നല്‍കി. തഹല്‍സീദാര്‍ അന്വേഷണം നടത്തുകയും സ്ഥലം സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്ന് വ്യക്തമാവുകയും ചെയ്തു. പക്ഷേ, വസന്തയുടെ രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് ഈ കാര്യത്തിൽ തുടർ നടപടിയൊന്നുമുണ്ടായില്ല. ഇതിനുശേഷമാണ് വസന്ത കേസ് നൽകിയതും കേസ് കോടതിയിലെത്തിയതും. വ്യാജ രേഖകൾ ചമച്ചാണ് വസന്ത തനിക്ക് അനുകൂലമായ വിധി കോടതിയിൽ നിന്നും നേടിയെടുത്തതെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button