Latest NewsNewsInternational

പുതുവർഷം പിറന്നു; ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലും

ഓക്ലൻഡ് : 2021- നെ സ്വാഗതം ചെയ്ത് കിരിബാത്തി ദ്വീപും ന്യൂസീലൻഡും. കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി. കോവിഡിനിടയിലും പുതുവര്‍ഷത്തെ വളരെ ആവേശത്തോടെയാണ് ന്യുസീലന്‍ഡ് വരവേറ്റത്.

ആര്‍പ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. ന്യൂസിലാന്‍ഡില്‍ ഓക്ലന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.സെന്‍ട്രല്‍ ഓക്‌ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനെത്തി. സ്‌കൈടവറില്‍ നടന്ന വെടിക്കെട്ട് ആര്‍പ്പുവിളികളോടെയാണ് ജനം എതിരേറ്റത്.

ന്യൂസിലാന്‍ഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നു പോകും. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button