കോട്ടയം: പന്തളം നിലയ്ക്കലിൽ അനുമതി ഇല്ലാതെ കൊറോണ വൈറസ് പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ശബരിമല ദർശനത്തിനെത്തിയ 119 പേരുടെ കൈയ്യിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്താനെന്ന പേരിൽ 2100 രൂപ വീതം ലാബ് ജീവനക്കാർ വാങ്ങുകയുണ്ടായി. ലാബ് ജീവനക്കാരായ മൂന്ന് പേരെ നിലയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിലയ്ക്കലിൽ ആർക്കും ആർടിപിസിആർ പരിശോധന നടത്താൻ അനുമതി ഉണ്ടായിരുന്നില്ല.
Post Your Comments