Latest NewsIndiaNews

ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയ ഖാലിസ്ഥാൻ ഭീകരൻ ഡൽഹി പോലിസിൻ്റെ പിടിയിൽ

ഡിസംബർ 7 ന് ഡൽഹിയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 2 ഖാലിസ്ഥാനികളുൾപ്പെടെ 5 ഭീകരരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സന്ധുവിൻ്റെ കൊലപാതകത്തിൽ ഇയാൾക്കുള്ള പങ്ക്ളിവാകുന്നത്.

ഡൽഹി: പാകിസ്ഥാൻ ചാര സംഘടനയുമായി ബന്ധമുള്ള പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളിയും ഖാലിസ്ഥാനി ഭീകരനുമായ സുഖ് ബിക്രിവാൾ ഡൽഹി പോലീസിൻ്റെ പിടിയിലായി. ദുബായിൽ നിന്നും നാടുകടത്തിയ ഇയാളെ ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടിയത്.

Also related: എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

ഇയാളിൽ നിന്നും പഞ്ചാബിൽ ഖാലിസ്ഥാനി ഭീകരർ നടത്തിയ ആക്രമണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് ഡൽഹി പോലിസിൻ്റെ വിലയിരുത്തൽ. ശൗര്യചക്രയ്ക്ക് അർഹനായിട്ടുള്ള പഞ്ചാബിലെ ബൽവീന്ദർ സന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സുഖ് ബിക്രിവാൾ.

Also related: തലസ്ഥാനത്ത് വീടിനു നേരെ ആക്രമണം

ഡിസംബർ 7 ന് ഡൽഹിയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 2 ഖാലിസ്ഥാനികളുൾപ്പെടെ 5 ഭീകരരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സന്ധുവിൻ്റെ കൊലപാതകത്തിൽ ഇയാൾക്കുള്ള പങ്ക്ളിവാകുന്നത്. ഐഎസ്ഐയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സുപ്രധാന വിവരങ്ങളും അന്ന് അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button