ന്യൂഡൽഹി: ഡൽഹിയിൽ ആക്രമണ ശ്രമം തകര്‍ത്തുവെന്ന് പോലീസ്. രണ്ടു പേരെ പിടികൂടി. ഇവര്‍ കശ്മീരിലെ തീവ്രവാദ സംഘടനയായ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരാണെന്നു പോലീസ് പറയുന്നു. ഡൽഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് രണ്ടു പേര്‍ അറസ്റ്റിലായത്.
Read Also: ഇനി ഒറ്റയാൾ പോരാട്ടം; തിരഞ്ഞെടുപ്പ് ടെക്‌നിക്കുമായി പ്രിയങ്ക ഗാന്ധി
എന്നാൽ സറായ് കലി ഖാനിലെ മില്ലേനിയം പാര്‍ക്കിനടുത്ത് വച്ചായിരുന്നു അറസ്റ്റ്. കശ്മീരി സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പോലീസ് പറയുന്നു. ബാരാമുല്ലയിലെ സനാഉല്ലാ മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് എന്ന 22 കാരന്‍, കുപ്‌വാരയിലെ ഹാത് മുല്ലയിലുള്ള ബഷീര്‍ അഹമ്മദിന്റെ മകന്‍ അഷ്‌റഫ് ഖതാന എന്ന 20കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം എന്തിനാണ് പ്രതികള്‍ എത്തിയതെന്നും ഇവര്‍ ഏത് വഴിയാണ് ഡൽഹിയില്‍ വന്നതെന്നുമെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. രാജ്യതലസ്ഥാനത്ത് ഇവര്‍ക്ക് മറ്റാരെങ്കിലുമായും ബന്ധമുണ്ടോ എന്ന വിവരവും പുറത്തുവന്നിട്ടില്ല. ഡൽഹിയില്‍ ആക്രമണ ശ്രമം തകര്‍ത്തു എന്നാണ് പോലീസ് ഓഫീസര്‍മാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments