ചണ്ഡിഗഢ്: പഞ്ചാബില്‍ ഖാലിസ്ഥാന്‍ മൂവ്‌മെന്റിന് ജീവന്‍ നല്‍കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ശ്രമം. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. ര്‍ണെല്‍ സിംഗ് ഭിന്ദ്രന്‍വാല യുടെ അനന്തരവന്‍ ലഖ്‌ബീര്‍ സിംഗിനെ മുന്‍നിര്‍ത്തിയാണ് പഞ്ചാബില്‍ ഐ.എസ്.ഐയുടെ അട്ടിമറി ശ്രമങ്ങള്‍. ഇന്ത്യന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെക്കുറിച്ചു നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖാലിസ്ഥാന്‍ വിഘടനവാദം പഞ്ചാബിലും പരിസര പ്രദേശങ്ങളിലും ഇന്ത്യന്‍ സൈന്യം വളരെ മുന്‍പേ അടിച്ചമര്‍ത്തിയതാണ്.
എന്നാല്‍, ഒളിവിലിരുന്ന് വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗുര്‍ജിത് സിങ് ചീമയെന്ന കുപ്രസിദ്ധ നേതാവടക്കം നിരവധി പേരെ ഇനിയും പിടികിട്ടാനുണ്ട്.അകാലി താക്കത് നേതാവായിരുന്ന ജതേന്ദര്‍ ജസ്ബീര്‍ സിംഗ് റോദിന്റെ സഹോദരന്‍ കൂടിയാണ് ലഖ്ബീര്‍ സിംഗ്. പഞ്ചാബില്‍ സുരക്ഷാസേന നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനിലൂടെയാണ് ജര്‍ണൈല്‍ സിംഗ് ഭിദ്രന്‍വാലയെ വധിച്ചത്. പാകിസ്താന്‍ ഉള്‍പ്പെടെയുളള വിദേശരാജ്യങ്ങളില്‍ നിന്ന് ഖാലിസ്ഥാനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടത്തുന്ന നിരവധി പേര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷത്തിലാണ്.
കേന്ദ്രസര്‍ക്കാരിനെതിരേ പഞ്ചാബില്‍ നടക്കുന്ന കാര്‍ഷിക പ്രതിഷേധങ്ങളില്‍ ഇവരുടെ പിന്തുണയും ഉണ്ടെന്നാണ് വിവരം. കാനഡ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തതും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.സിഖ് മതസ്ഥര്‍ക്ക് മാത്രമായി പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണ് ഖാലിസ്ഥാന്‍ തീവ്രവാദികള്‍. ഖാലിസ്ഥാന്‍ അനുകൂലികളില്‍ സജീവമായി നില്‍ക്കുന്ന ഗുര്‍ജീത് സിംഗ് ഗീമയുടെ സാന്നിധ്യവും വെല്ലുവിളിയായി രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
ലഖ്ബീര്‍ സിംഗ് റോദിനൊപ്പം ഇവര്‍ രണ്ടുപേരും ഖാലിസ്ഥാന് ജീവന്‍ നല്‍കാനുണ്ടെന്നാണ് ലഭ്യമായിരിക്കുന്ന വിവരം. ദുബായ് ആസ്ഥാനമായി അധോലോക സംഘങ്ങളുമായി ഉള്‍പ്പെടെ ബന്ധം പുലര്‍ത്തുന്ന സുഖ് ബിക് രിവാള്‍ ആണ് ഐഎസ്‌ഐയെ ഖാലിസ്ഥാന്‍ തീവ്രവാദികളുമായി കൂട്ടിയിണക്കുന്നതിലെ മുഖ്യകണ്ണി. പഞ്ചാബില്‍ ശിവസേനാ നേതാവ് ഹണി മഹാജനെതിരേ ഐഎസ്‌ഐയെ കൂട്ടുപിടിച്ച് നടന്ന ആക്രമണത്തിന് പിന്നില്‍ ബിക് രിവാള്‍ ആയിരുന്നു.
ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ മേഖലയില്‍ നിന്ന് ഇന്നലെ പിടിയിലായ ഖാലിസ്ഥാന്‍ ബന്ധമുളള തീവ്രവാദികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പഞ്ചാബിലെത്തിക്കഴിഞ്ഞു. പഞ്ചാബ് പോലീസും ഇവരെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലെത്തും.12 ദിവസമായി ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. നേരത്തെ കര്‍ഷക സംഘടനകള്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ചര്‍ച്ച പരാജയമായിരുന്നു.
read also: ബംഗാളിലെ യുവമോർച്ച മാർച്ചിലെ കൊലപാതകം: വിചിത്രവാദവുമായി പോലീസ് റിപ്പോർട്ട്
കര്‍ഷക സംഘടനകളുമായി ഡിസംബര്‍ 9 നു വീണ്ടും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. അതേസമയം ഖാലിസ്ഥാന്‍ മൂവ്‌മെന്റിന് ജീവന്‍ നല്‍കാന്‍ മുന്‍പും പഞ്ചാബില്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സുരക്ഷാ ഏജന്‍സികളുടെ സമയോചിത ഇടപെടലുകള്‍ മൂലം ഇത് വിഫലമാകുകയായിരുന്നു.2019 ല്‍ ഖര്‍താര്‍പൂര്‍ സാഹിബ് കോറിഡോര്‍ തുറന്നതു മുതല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പാകിസ്താനിലെ ഖാലിസ്ഥാന്‍ വാദികള്‍ക്ക് പഞ്ചാബിലേക്ക് എത്തിപ്പെടാനും ആയുധങ്ങള്‍ എത്തിക്കാനുമുളള വഴിയായി ഇത് മാറുമെന്നായിരുന്നു ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയുമായി ബന്ധിക്കുന്ന വീസ ഫ്രീ അതിര്‍ത്തി ക്രോസിംഗാണ് ഖര്‍താര്‍പൂര്‍ സാഹിബ് കോറിഡോര്‍.
Post Your Comments