പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തെ അമ്പരപ്പിക്കുന്നതായിരുന്നു ഇന്നലെ വന്ന ഫലപ്രഖ്യാപനങ്ങൾ. എല്ലാ മുന്നണികളും പരസ്പരം കൈകോർത്തുവെന്ന വാർത്തയാണ് പുറത്തുന്നത്. തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്തിൽ ഇനി ബിജെപി ഭരിക്കും. സ്വതന്ത്രയും ഒരു യുഡിഎഫ് അംഗവും ഇവിടെ ബിജെപിക്ക് വോട്ട് ചെയ്തു. പത്തനംതിട്ട റാന്നിയിൽ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. ഇത്തരത്തിൽ അവിശുദ്ധ കൂട്ടുകെട്ട് നിരവധിയുണ്ടായി.
അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടത് എസ്.ഡി.പി.ഐയുമായി ഇടത് – വലത് മുന്നണികൾ ഉണ്ടാക്കിയ കൂട്ടുകെട്ട് ആണ്. കോഴിക്കോട്, അഴിയൂരിലാണ് എസ്.ഡി.പി.ഐ എൽ.ഡി.എഫിന് വോട്ട് ചെയ്തത്. എസ്.ഡി.പി.ഐ ഇടതുമുന്നണിക്ക് മാത്രമല്ല കോൺഗ്രസിനും വോട്ട് ചെയ്തു എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ കോൺഗ്രസ് പഞ്ചായത്ത് ഭരണം കൈപ്പിടിയിലാക്കി. ഇവിടെ യു ഡി എഫിലെ ബീജ ജയൻ വിജയിച്ചു.
Also Read: പുലര്‍ച്ചെ മൂന്നു മണിക്ക് പര്‍ദ്ദ ധരിച്ച് സ്‌കൂട്ടറില്‍; പിടിയിലായ ആളെ കണ്ട് അമ്പരന്ന് പോലീസ്
അതേസമയം, എസ്.ഡി.പി.ഐയുമായി കൂട്ടുകെട്ട് ഉണ്ടാക്കാതിരുന്നത് ബിജെപി മാത്രമാണ് എന്നതാണ് വസ്തുത. സത്യം ഇതാണെന്നിരിക്കേ ചില മാധ്യമങ്ങൾ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുകയുണ്ടായി. ബ്രേക്കിംഗ് എന്ന രീതിയിലായിരുന്നു ഈ വാർത്ത പ്രചരിപ്പിച്ചത്. തിരുവനന്തപുരം കരവാരം പഞ്ചായത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണയോട് കൂടി ബിജെപി അധികാരത്തിലെത്തിയെന്നായിരുന്നു വാർത്ത.
വാർത്ത പ്രചരിച്ചതോടെ ബിജെപിയുടെ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ചാനലിലേക്ക് വിളിച്ച് വസ്തുതാവിരുദ്ധമായ വാർത്തയാണ് പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യത്തിൽ ചാനൽ മാപ്പ് പറയുകയുണ്ടായി
Post Your Comments