KeralaLatest NewsNews

പ്രമേയം അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ല; കീഴ്‌വഴക്ക ലംഘനമെന്ന് ഒ.രാജഗോപാൽ

തിരുവനന്തപുരം : കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നുവെന്ന് ഓ. രാജഗോപാല്‍.എം.എല്‍.എ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ താന്‍ അനുകൂലിച്ചുവെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും എതിർക്കുന്നവരെയും സ്പീക്കർ വേർതിരിച്ച് ചോദിച്ചില്ല. കാർഷിക നിയമ ഭേദഗതി സംബന്ധിച്ച് നിയമസഭയിൽ കക്ഷി നേതാക്കളുടെ പ്രസംഗത്തിൽ പറഞ്ഞതാണ് തൻറെ നിലപാടെന്നും ഒ.രാജഗോപാൽ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. കേന്ദ്ര കർഷക നിയമ ഭേദഗതികൾ കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. നിയമസഭ പ്രമേയത്തെ താൻ അനുകൂലിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തയാണ് മാധ്യമങ്ങൾ നൽകിയത്. കോൺഗ്രസ് പ്രകടന പത്രികയിൽ നിയമം നേരത്തെ ഉൾപ്പെടുത്തിയിരുന്നതാണെന്നും സിപിഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.facebook.com/orajagopalbjp/posts/3733656250024279

shortlink

Related Articles

Post Your Comments

Related Articles


Back to top button