Latest NewsKeralaNews

കാലം തെറ്റിയെത്തിയ മഴ രണ്ടാഴ്ച്ച തുടർന്നേക്കാം, കടലാക്രമണത്തിനും സാധ്യത

ഇപ്പോൾ എത്തിയ മഴക്ക് കാരണം സമുദ്ര ജലത്തിൻ്റെ അനുകൂല താപനിലയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു, ഉഷ്ണമേഖല പ്രദേശത്തെ കാലാവസ്ഥയിൽ ആഴ്ച്ചകൾ മുതൽ മാസങ്ങൾ വരെ നിലനിൽക്കാറുള്ള മാഡം ജൂലിയൻ ആന്തോളനം എന്ന് വിളിക്കുന്ന പ്രതിഭാസം കിഴക്കോട്ട് സഞ്ചരിക്കുന്നതും അപ്രതീക്ഷിതമഴക്ക് കാരണമായി

പാലക്കാട്: സംസ്ഥാനത്ത് ഇന്ന് അപ്രതീക്ഷിതമായെത്തിയ മഴ രണ്ടാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യത. വടക്കൻ ജില്ലകളേക്കാൾ തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

കാലവർഷത്തിൻ്റെ അവസാന നാളുകളിൽ എത്തിയ ചുഴലിക്കാറ്റും ന്യൂനമർദ്ദവും കാരണം ഇത്തവണ തുലാവർഷം വൈകിയാണ് എത്തിയത്. മഴ പതിവിൽ കുറയുകയു ചെയ്തു.

ഇപ്പോൾ എത്തിയ മഴക്ക് കാരണം സമുദ്ര ജലത്തിൻ്റെ അനുകൂല താപനിലയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഉഷ്ണമേഖല പ്രദേശത്തെ കാലാവസ്ഥയിൽ ആഴ്ച്ചകൾ മുതൽ മാസങ്ങൾ വരെ നിലനിൽക്കാറുള്ള മാഡം ജൂലിയൻ ആന്തോളനം എന്ന് വിളിക്കുന്ന പ്രതിഭാസം കിഴക്കോട്ട് സഞ്ചരിക്കുന്നതും അപ്രതീക്ഷിതമഴക്ക് കാരണമായി.

ഈ സുമുദ്ര സംയോജിത പ്രതിഭാസം ശരാശരി രണ്ട് മാസം വരെ തുടരും എന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് തൂത്തുക്കുടി ഭാഗത്ത് വലിയ തോതിൽ കാർമേഘങ്ങൾ നിലനിൽക്കുക്കുകയാണ്. കുറച്ച് ദിവസങ്ങൾ തുടർച്ചയായി കേരളത്തിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട് എന്നും കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നു. ഇതിൻ്റെ ഭാഗമമായി കടലാക്രമണത്തിനും സാധ്യതയുണ്ട്. ഏകദേശം 1.8 മീറ്റർ പൊക്കത്തിൽ തിര ഉയരാൻ സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പല പ്രദേശങ്ങളിലും ഇതിൻ്റെ ഫലമായി വെള്ളം കയറാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button