Latest NewsNewsIndia

കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്രം എഴുതിത്തള്ളിയത് 2,37,876 കോടി; ഇതാണോ മോദിജിയുടെ വികസനം? രാഹുല്‍ ഗാന്ധി

കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ജനങ്ങളിലെ 11 കോടി കുടുംബങ്ങള്‍ക്ക് 20,000 രൂപ വെച്ച്‌ നല്‍കാമായിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. സർക്കാർ കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളിയത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടമാണ് എഴുതിതള്ളിയതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ തുടര്‍ന്ന് ജനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Read Also: കേന്ദ്രത്തിന്റെ തുറുപ്പ് ചീട്ടായി ആത്മനിര്‍ഭര്‍ ഭാരത്; ലക്ഷ്യം 37,000 കോടി; മിസൈലുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് സ്വന്തം

‘വിവിധ കമ്പനികളുടെ 2378760000000 രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ ഈ വര്‍ഷം എഴുതി തള്ളിയത്. ഈ തുക കൊണ്ട് കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ജനങ്ങളിലെ 11 കോടി കുടുംബങ്ങള്‍ക്ക് 20,000 രൂപ വെച്ച്‌ നല്‍കാമായിരുന്നു. ഇതാണ് മോദി ജിയുടെ വികസനത്തിന്റെ യാഥാര്‍ത്ഥ്യം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഒരു മാസം പിന്നിട്ടിട്ടും കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രം നിലവില്‍ വലിയ സമ്മര്‍ദത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button