ഗുവാഹത്തി : സര്‍ക്കാര്‍ മദ്രസകൾ അടച്ചുപൂട്ടാന്‍ നിയമം പാസാക്കി ആസ്സാം .ബില്‍ പ്രകാരം സ്റ്റേറ്റ് മദ്‌റസ എജുക്കേഷന്‍ ബോര്‍ഡിന് സാധുതയില്ലാതായി. എന്നാല്‍, അധ്യാപക-അനധ്യാപകര്‍ക്കുള്ള അലവന്‍സിനെ ബാധിക്കില്ല. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത്തും ബില്ലിനെ അനുകൂലിച്ചു. സ്വകാര്യ മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മറ്റൊരു ബില്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിസ്വ ശര്‍മ അറിയിച്ചു.
Read Also : വിമാനത്താവളത്തിലെ സ്‌ഫോടനം; മരണസംഖ്യ ഉയരുന്നു
മതേതര മൂല്യം സംരക്ഷിക്കുന്നതിനായി മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബില്ലില്‍ പരാമര്‍ശിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നു. പുതിയ നിയമം വേദ സ്‌കൂളുകളെ ബാധിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
Post Your Comments