
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്കെയിൽ 19,000-43,600) അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ നൽകാം. വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.
Post Your Comments