KeralaNattuvarthaLatest NewsNews

‘ചാവെടീ നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്’; അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകനെ പ്രോത്സാഹിപ്പിച്ച് സഹോദരി

അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ

അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ. ഇടവ അയിരൂർ സ്വദേശി റസാഖ് ആണ് തന്റെ വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിക്കുന്നത്. മദ്യലഹരിയിലാണ് യുവാവ് അമ്മയെ മർദ്ദിച്ചത്. റസാഖിന്റെ സഹോദരിയും മർദ്ദനമേറ്റ ഉമ്മയുടെ മകളുമായ യുവതിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ഇവർ ഇത് വിദേശത്തുള്ള ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Also Read: വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കാർ കത്തി; യുവാവ് ഗുരുതരാവസ്ഥയിൽ

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ സംഭവസ്ഥലം സന്ദർശിച്ച പൊലീസിനോട് പരാതിയില്ലെന്ന് പറഞ്ഞ് ഉമ്മ. മകനെതിരെ പരാതി നൽകില്ലെന്ന് ഈ ഉമ്മ പറഞ്ഞെങ്കിലും വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിച്ച റസാഖിനെതിരെ കേസെടുത്ത് പൊലീസ്. ഇയാളെ തിരയുകയാണ് പൊലീസ്.

‘ചാവെടീ നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്, എനിക്ക് ഒന്നും ചെയ്യാനില്ല’ എന്നാണ് വീഡിയോ പകർത്തിയ പെൺകുട്ടി പറയുന്നത്. ഇത് വീഡിയോയിൽ വ്യക്തമായി കേൾക്കുന്നുണ്ട്. മുഖത്തും വയറിനും അതിക്രൂരമായി ചവിട്ടേറ്റ വൃദ്ധമാതാവിനെ സന്ദർശിച്ച് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button