ബംഗളൂരു : കര്‍ണ്ണാടകയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍. ഉച്ചയോടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ കൊടികളുമായി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്‍പില്‍ പ്രകടനം നടത്തുകയായിരുന്നു.
ഇതിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഉജൈറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്‍പില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.
read also: കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കുതിപ്പ് തുടർന്ന് ബിജെപി : വടക്കൻ കർണ്ണാടകയിൽ ഉജ്ജ്വല മുന്നേറ്റം
സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണ്ണാടക പോലീസ് സൂപ്രണ്ട് അറിയിച്ചു.
Post Your Comments