തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനം. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിന് ശേഷം റസാഖ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുന്‍പ് ആണ് മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മര്‍ദ്ദിക്കുന്ന മകന്‍ റസാക്കിന്റെ ചിത്രങ്ങള്‍ സഹോദരിയാണ് ക്യാമറയില്‍ പകർത്തിയത്. എന്നെ ഇനി നോക്കരുതെന്ന് പറഞ്ഞാണ് അമ്മയെ തല്ലുന്നത്. ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. അതി ക്രൂരമാണ് മര്‍ദ്ദനം. എന്ന കൊല്ലരുതെടാ എന്ന് പറഞ്ഞ് അമ്മ കരയുന്നു… എന്റെ പൊന്നോ… എന്നും വിളിക്കുന്നു… കവിളിലും തല്ലുന്നു.
ഇത്ര ക്രൂരത കാട്ടിയിട്ടും വീഡിയോ എടുക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ല. നീ അവന്റെ കൈക്കൊണ്ട് തന്നെ ചാവൂ എന്ന് പറയുന്ന മകളുടെ ശബ്ദവും കേള്‍ക്കാം. എനിക്കൊന്നും ചെയ്യാനാകില്ലെന്ന് അവര്‍ പറയുന്നുണ്ട്.തനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നിലത്തിരിക്കുന്ന അമ്മയെ മകന്‍ ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments