സ്വന്തം അമ്മയെ ട്രാക്ടറിന് മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞ് മകൻ. മഹാരാഷ്ട്രയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് കൂട്ടർ തമ്മിലുണ്ടായ ഭൂമി പ്രശ്നമാണ് ഇതിലേയ്ക്ക് വഴിവെച്ചത്. ഏറെ നാളായി രണ്ട് വീട്ടുകാർ തമ്മിൽ ഭൂമിയുടെ പേരിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ സംഭവം കോടതിയിൽ കേസായി. അടുത്തിടെ കോടതി പ്രശ്നത്തിൽ വിധി പറഞ്ഞിരുന്നു. കോടതി വിധി അനുകൂലമായതോടെ ഒരുകൂട്ടർ സ്ഥലത്ത് കൃഷിയിറക്കനായി എത്തി.
also read: അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍ ; മനുഷ്യമനസിനെ മരവിപ്പിക്കുന്ന രംഗം ; വീഡിയോ വൈറൽ
സംഭവം അറിഞ്ഞ എതിർകൂട്ടർ കുടുംബത്തോടെ തർക്കഭൂമിയിൽ എത്തുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നു. തുടർന്ന് കൃഷി ഇറക്കാൻ എത്തിയവർ സ്ഥലത്ത് ട്രാക്ടർ ഇറക്കിയതോടെ സംഭവം എത്തിക്കാൻ എത്തിയവർ പ്രശ്നമുണ്ടാക്കി. തുടന്ന് പ്രായമായ അമ്മയെ മകൻ ട്രാക്ടറിന് മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു. ട്രാക്ടർ ഓടിക്കുന്നത് തടയാൻ വേണ്ടിയായിരുന്നു ഈ കൊടും ക്രൂരത ചെയ്‌തത്. സംഭവത്തിൽ വൃദ്ധയായ അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലാകുകയാണ്.
Post Your Comments