![](/wp-content/uploads/2018/12/broom.jpg)
ബംഗലൂരു: പഠനത്തില്‍ പിന്നാക്കമായ ആശങ്ക അയല്‍വാസിയുമായി പങ്ക് വെച്ചതിന് പതിനേഴുകാരനായ മകന്‍ അമ്മയെ ചൂലിന് പൊതിരെ തല്ലി.ആണ്‍കുട്ടിയുടെ സഹോദരിയാണ് തല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയെ മര്‍ദ്ദിക്കരുതെന്നും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പോലീസിന് നല്‍കുമെന്നും പെണ്‍കുട്ടി പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതും അവഗണിച്ച് മാതാവിനെ ചൂലിന് പ്രഹരിക്കുകയും ദൃശ്യങ്ങള്‍ പോലീസിന് നല്‍കിയാല്‍ മര്‍ദ്ദിക്കുമെന്ന് സഹോദരിയേയും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയെ ചൂലിന് തല്ലുന്ന ദൃശ്യം ജെ.പി നഗര്‍ പോലീസിന് കെമാറിയത്. തുടര്‍ന്ന് ആണ്‍കുട്ടി സ്റ്റേഷനില്‍ എത്തി മാപ്പ് പറയുകയും ഇനി ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കിയതോടെയാണ് പോലീസ് വിട്ടയച്ചത്.
https://www.facebook.com/JABSTSNHKH/videos/1825585037563654/
Post Your Comments