പാലക്കാട് : മുസ്ലീം വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചു. മങ്കര സ്വദേശി അക്ഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മതം മാറാൻ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും അക്ഷയ് പറയുന്നു, പരാതി നല്കിയിട്ടും പോലീസ് കാര്യമായി ഇടപ്പെട്ടില്ലെന്നും യുവാവ് ആരോപിച്ചു.
Read Also : Read Also : മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7, 8.1 ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത
മങ്കര ആർഎസ് റോഡ് സ്വദേശിയായ അക്ഷയ്ക്ക് നേരെ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. അക്ഷയ് ഒക്ടോബർ രണ്ടിന് ഐശത്ത് സുറുമിയ എന്ന മുസ്ലീം പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. എന്നാൽ വിവാഹത്തെ എതിർത്ത പെൺകുട്ടിയുടെ ബന്ധുക്കൾ, യുവാവിനേയും പെൺകുട്ടിയേയും നിരന്തരം ഭീഷണിപ്പെടുത്തുകയും, അക്ഷയെ മൂന്നുതവണ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.
Post Your Comments