ഗാസയില്‍ ഹമാസിനെതിരായ ആക്രമണം ശക്തമാക്കുന്നതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍. ഗാസയില്‍ കരയുദ്ധം നടത്താന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊള്ളാഹിയാന്‍ പറഞ്ഞു.
ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും ഇറാന്റെ പ്രതിരോധ സേനയെയും ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും വ്യക്തമാക്കി.
ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാന്‍സ്
വരും സമയങ്ങളില്‍ ഇറാന്റെ ഭാഗത്ത് നിന്ന് വലിയ തോതില്‍ നടപടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുള്ളാഹിയാന്‍ പറഞ്ഞു. ഇറാന്റെ പ്രതിരോധ സേനയ്ക്ക് ഇസ്രായേലുമായി വളരെക്കാലം പോരാടാനാകുമെന്നും വരും മണിക്കൂറുകളില്‍ പ്രതിരോധ സേനയില്‍ നിന്ന് വലിയ നടപടി പ്രതീക്ഷിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘ഗാസയില്‍ നടപടികൾ സ്വീകരിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിനെ പ്രതിരോധ സേനാ നേതാക്കള്‍ അനുവദിക്കില്ല. എല്ലാ വാതിലുകളും ഞങ്ങള്‍ക്കായി തുറന്നിരിക്കുന്നു. ഗാസയിലെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ച് നിസ്സംഗത പാലിക്കാന്‍ കഴിയില്ല,’ സൈന്‍ അമിറബ്ദുള്ളാഹിയാന്‍ വ്യക്തമാക്കി.
Post Your Comments