കോട്ടയം : ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍. ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായ ഉത്തരമുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. തുറന്നു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ഉണ്ടെന്നും താമസിയാതെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കോവിഡ് വ്യാപനം അന്വേഷണത്തില്‍ മങ്ങലേല്‍പ്പിച്ചെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 മാര്‍ച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്ത് വീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു ജെസ്‌ന. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്‌ന അപ്രത്യക്ഷയാകുകയായിരുന്നു. കേസ് അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചിരുന്നു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
സംഭവ ദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പല തവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. കേസ് അന്വേഷണത്തിനായി രണ്ട് ലക്ഷം ടെലിഫോണ്‍ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. മാര്‍ച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങള്‍ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാല്‍ അന്വേഷണത്തില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നു.
Post Your Comments