ന്യൂഡല്‍ഹി : ജനിതക മാറ്റം വന്ന കൊറോണ വൈറസ് , മുന്നറിയിപ്പുമായി ഐസിഎംആര്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ട് വയസ്സുള്ള പെണ്‍കുട്ടിക്ക് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്ന് മീററ്റില്‍ എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ മീററ്റിലെ സുഭാരതി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മാതാപിതാക്കളെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ കുടുംബവും ആയി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷിച്ച് വരിക ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Read Also : മാസ്‍ക് ധരിക്കാതെ ഖത്തറില്‍ പുറത്തിറങ്ങിയ 91 പേരെ അറസ്റ്റ് ചെയ്തു
മീററ്റിലെ പെണ്‍കുട്ടിക്ക് പുതിയ വക ഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി ഉയര്‍ന്നു. ബ്രിട്ടണില്‍ നിന്ന് മടങ്ങി എത്തിയ മൂന്ന് കര്‍ണാടക സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും കഴിഞ്ഞ ദിവസം ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയില്‍ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ നൂറ് കണക്കിന് ആള്‍ക്കാരെ ഇനിയും കണ്ടത്താന്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കോവിഡിന് അശ്രദ്ധമായ ചികത്സ നല്‍കുന്നത് ജനിതക മാറ്റം വന്ന പുതിയ വകഭേദങ്ങള്‍ക്ക് വഴി വയ്ക്കും എന്ന് ഐ സി എം ആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി. വാക്സിന്‍ കുത്തിവയ്പ്പിലും കനത്ത ജാഗ്രത പുലര്‍ത്തണം
Post Your Comments