ദോഹ: കൊറോണ വൈറസ് രോഗം പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ബന്ധമാക്കിയ മാസ്‍ക് ധരിക്കാതെ പുറത്തിറങ്ങിയ 91 പേരെ ചൊവ്വഴ്‍ച അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഇതുവരെ 4291 പേരാണ് മാസ്‍ക് ധരിക്കാത്തതിന് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍തതിന് 252 പേരും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളല്ലെങ്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നൽകിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് അറിയിക്കുകയുണ്ടായി.
Post Your Comments