മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി തേൻ വ്യാപാരം നടത്തിയ പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മസ്‍കത്ത് നഗരസഭയുടെ പരിശോധനാ വിഭാഗം ബൗഷറിലെ അൽ അൻസാബ് പ്രദേശത്ത് നടത്തിയ തെരച്ചിലിനിടയിലായിരുന്നു നടപടി എടുത്തിരിക്കുന്നത്.
താമസത്തിനായി ഉപയോഗിച്ചിരുന്ന ഫ്ലാറ്റുകളിൽ അനധികൃതമായിട്ടായിരുന്നു വ്യാപാരം നടത്തിയത്. ഒമാനിലെ വാണിജ്യ നിയമങ്ങൾ പാലിക്കാതെ, ഫ്ലാറ്റിൽ തേൻ പാക്ക് ചെയ്‍ത് വിൽപനക്കായി ഉപയോഗിച്ച കുറ്റത്തിനാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. തേൻ നിറച്ച 58 കുപ്പികളും മറ്റ് സാധനങ്ങളും റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ മസ്‍കത്ത് നഗരസഭ ഇവിടെ നിന്ന് പിടിച്ചെടുത്തു.
Post Your Comments