
കൊവിഡിനെക്കാള്‍ ഭീകരമായ മഹാമാരികള്‍ ഇനിയും വന്നേക്കാമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ലോകത്തെ കൂടുതല്‍ തകര്‍ച്ചയിലേക്കും നഷ്ടങ്ങളിലേക്കും നയിക്കുന്നതിന് ഇടയാക്കുന്ന മഹാമാരികള്‍ ഇനിയും വന്നേക്കാമെന്നും കൊവിഡ് 19 ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണെന്നുമാണ് ലോകാരോഗ്യ സംഘടന വക്താവ് മൈക്കല്‍ റയാന്‍ വ്യക്തമാക്കുന്നത്.
Read Also : പാകിസ്ഥാനിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തകർത്തു ; ദൃശ്യങ്ങൾ പുറത്ത്
‘കൊവിഡ് 19 മഹാമാരി ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ എത്തിക്കഴിഞ്ഞു. എന്നാല്‍ ഇതാണ് നാം കണ്ടതില്‍ വച്ചേറ്റവും വലിയ മഹാമാരി എന്ന വിധിയെഴുത്തിലേക്ക് ആരും കടക്കേണ്ടതില്ല. ഇതിലും രൂക്ഷമായ മഹമാരികള്‍ ഇനിയും വന്നേക്കാം. കൊവിഡ് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്..’- മൈക്കല്‍ പറഞ്ഞു.
Post Your Comments