ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടി വിടാനുള്ള തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ച് പിറ്റേന്നാണ് തീരുമാനം പിന്‍വലിച്ചത്. ബറൂച്ചില്‍ നിന്ന് ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിജെപി സംസ്ഥാന പ്രസിഡന്റ് സിആര്‍ പാട്ടീല്‍, മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് രാജി പിന്‍വലിക്കാനുള്ള തീരുമാനം. ചൊവ്വാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്ന് വാസവ രാജിവച്ചത്.
തന്റെ തെറ്റുകള്‍ കാരണം പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് പോറലേല്‍ക്കാതിരിക്കാനാണ് രാജിവയ്ക്കുന്നത് എന്ന് രാജി കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ എംപി സ്ഥാനവും രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു.സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായാണ് രാജിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കറെ കണ്ട് ലോക്‌സഭാ അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും വാസവ പറഞ്ഞു. 56കാരനായ വാസവ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. തന്റെ മണ്ഡലത്തിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കഴിഞ്ഞയാഴ്ച എംപി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
read also: ആറിടങ്ങളിൽ ജയിച്ച പഞ്ചായത്ത് പ്രസിഡന്‍റുമാർ മിനിട്ടുകൾക്കുള്ളിൽ രാജിവെച്ചു: കാരണം
‘വാസവയുടെ രാജി സമൂഹമാധ്യമങ്ങളിലൂടെയാണ് കണ്ടത്. സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ അദ്ദേഹവുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും അനുരഞ്ജനത്തില്‍ എത്തിച്ചേരും’ -ബിജെപി വക്താവ് ഭരത് പാണ്ഡ്യ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
Post Your Comments