ന്യൂഡൽഹി: കർഷകസമരത്തിന് പിന്തുണയുമായി ശബരിമല സ്ത്രീ പ്രവേശനത്തിലെ വിവാദ നായിക ബിന്ദു അമ്മിണിയും. കർഷകസമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായി സോഷ്യൽ മീഡിയയും പ്രതികരിക്കണമെന്ന് ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ഉത്തർ പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി സന്ദർശനം നടത്തിയത്.
ഇതിന്‍റെ വീഡിയോ ബിന്ദു അമ്മിണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്റ് ഡയറക്ടറുമായ ഗോപാൽ മേനോൻ ആണെന്ന് അവർ വീഡിയോയിൽ പറയുന്നു. അവരുടെ വീഡിയോ കാണാം:
നേരത്തെ ചുംബന സമര നായികയായ രശ്മി നായരും കർഷകർക്ക് പിന്തുണ നൽകി സമരപന്തലിൽ എത്തിയിരുന്നു. പഞ്ചാബ് – ഹരിയാന ബോർഡർ ആയ അമ്പാല എന്ന സ്ഥലത്തെ സമരപന്തലിലാണ് രശ്മി സന്ദർശനം നടത്തിയത്. ഇതിന്‍റെ വീഡിയോ രശ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
‘ലുധിയാനയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന വഴിയിൽ അമ്പാല എന്ന സ്ഥലത്താണുള്ളത്. പഞ്ചാബ് – ഹരിയാന ബോർഡർ ആണിത്. ഡൽഹിയിലേക്ക് കർഷക സമരത്തിന് പോകുന്ന പഞ്ചാബിൽ നിന്നുള്ള എല്ലാവർക്കും പ്രധാനപ്പെട്ട ഒരു ഹൈവേ ആണിത്. സമരത്തിനായി പോകുന്ന എല്ലാവർക്കുമുള്ള ഭക്ഷണങ്ങൾ ഇവിടെ കൊടുക്കുന്നുണ്ട്. വണ്ടി നിർത്തിയപ്പോൾ ഞങ്ങളേയും ഭക്ഷണം കഴിക്കാൻ സ്നേഹത്തോട് കൂടി നിർബന്ധിച്ചു.’- രശ്മി പറയുന്നു.
Post Your Comments