ന്യൂഡൽഹി: ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയ 50 വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. യു.കെയിൽ നിന്നും ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ഡിസംബർ 24ന് ആന്ധ്രയിലേക്ക് ട്രെയിനിൽ യാത്ര തിരിക്കുകയും ചെയ്യുകയുണ്ടായി. കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് അറിയാതെയായിരുന്നു ഇവരുടെ യാത്ര. തുടർന്ന് ഇവരെ ഫോണിലൂടെ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതർ ഇവർക്കായി വ്യാപക തെരച്ചിൽ തുടങ്ങി. പിന്നീട് സ്ത്രീയേയും മകനേയും വിശാഖപട്ടണത്തേക്കുള്ള ട്രെയിനിൽ കണ്ടെത്തുകയാണ് ഉണ്ടായത്. ഇരുവരും ഇപ്പോൾ സർക്കാർ നിയന്ത്രിത ക്വാറന്‍റീൻ സെന്‍ററിലാണ് ഉള്ളതെന്ന് അധികൃതർ അറിയിച്ചു.
Post Your Comments