KeralaLatest NewsNews

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസ്; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നു. മുരുക്കുംപുഴ വിജയകുമാറിനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങുന്നതാണ്. ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രത്തിൽ പറയുകയാണ്. പ്രതികളായ ഒൻപത് പേർക്കെതിരെ പൊലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവർ പ്രധാന പ്രതികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button