News

സൂപ്പര്‍ സ്‌പ്രെഡ് കോവിഡ് വൈറസ്, ഇന്ത്യയില്‍ കണ്ടെത്തിയത് ബ്രിട്ടണില്‍ കണ്ടെത്തിയതിനേക്കാളും ഇരട്ടി അപകടകാരി

കണ്ടെത്തിയിരിക്കുന്നത് മനുഷ്യശരീരത്തെ അപ്പാടെ തകര്‍ക്കുന്ന വൈറസ്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കണ്ടെത്തിയ സൂപ്പര്‍ സ്‌പ്രെഡ് വൈറസ് ബ്രിട്ടണില്‍ കണ്ടെത്തിയതിനേക്കാളും ഇരട്ടി ശേഷിയുള്ളത്. രാജ്യത്ത് കണ്ടെത്തിയ കൊവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ (ഇമ്മ്യൂണ്‍ എസ്‌കേപ്) മറികടക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് പഠന റിപ്പോര്‍ട്ട്. ഇത് യു.കെയില്‍ കണ്ടെത്തിയ പുതിയ വക ഭേദത്തേക്കാളും മാരകമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ആന്ധ്രപ്രദേശില്‍ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ ‘എന്‍ 440’ വകഭേദം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ആകെമാനം തകര്‍ക്കുന്നതാണ്. ഇന്ത്യയിലെ കൊവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ ഘടനയെ തകര്‍ക്കുന്നതാണെന്നും ഗവേഷണഫലങ്ങള്‍ വ്യക്തമാക്കുന്നു.

Read Also : ചൈനയ്ക്ക് വലിയ തിരിച്ചടി നല്‍കാനൊരുങ്ങി യുഎസ്

യു.കെയില്‍ 1820 ശതമാനം കൊവിഡ് ബാധിതരില്‍ കണ്ടെത്തിയ ‘എന്‍ 501വൈ’ വകഭേദം അടുത്തിടെ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഇതു പ്രതിരോധ ശേഷിയെ തകര്‍ക്കാന്‍ കെല്‍പുള്ളതാണോയെന്നു വ്യക്തമല്ല.

ഇന്ത്യയില്‍ കണ്ടെത്തിയ 19 ഇനം വകഭേദങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുന്നതാണെന്ന വസ്തുത ആശങ്കാവഹമാണ്. എന്നാല്‍ തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇമ്മ്യൂണ്‍ എസ്‌കേപ് ആയതിനാല്‍ത്തന്നെ യു.കെയിലെ വകഭേദത്തെക്കാള്‍ അതീവ ശ്രദ്ധവേണ്ടതാണ് ആന്ധ്രയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമാണെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.

ഐ.ജി.ഐ.ബിയുടെ പഠനത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ആന്ധ്രയിലെ വകദേഭം ആദ്യം വേര്‍തിരിച്ചത്. മറ്റുചില സംസ്ഥാനങ്ങളിലും ഇത് ദൃശ്യമായെങ്കിലും ആന്ധ്രയുമായി താരതമ്യം ചെയ്യുമ്പോള്‍ തോത് കുറവാണ്. കേരളത്തില്‍ പ്രബലമായിട്ടുള്ള വൈറസ് ഗണമായ എ 2 എയില്‍ കണ്ട 2 ജനിതകമാറ്റങ്ങള്‍ ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുള്ളതല്ല.വാക്‌സിനുകളെ മറികടക്കാന്‍ എന്‍ 440 കെയ്ക്ക് സാധിക്കുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button