വാഷിംഗ്ടണ്‍: ചൈനയ്ക്ക് വലിയ തിരിച്ചടി നല്‍കാനൊരുങ്ങി യുഎസ്, ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുമായി ഇതുവരെ കാണാത്ത സഖ്യം. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ തിരഞ്ഞെടുത്തതിന് പിന്നാലെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയ പ്രധാന കാര്യങ്ങളില്‍ ഒന്നായിരുന്നു ചൈനയ്ക്കെതിരെ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്ന്. ഇപ്പോഴിതാ അടുത്ത നാല് വര്‍ഷത്തേക്ക് ചൈനയുമായുള്ള ബന്ധത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ബൈഡന്‍.
Read Also : ലോക രാജ്യങ്ങള്‍ സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളില്‍ ഇന്ത്യൻ മാതൃകയാണ് ഇപ്പോൾ പിന്തുടരുന്നത് ; മോഹൻ ഭാഗവത്
ചൈനയെ നേരിടാന്‍ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി വാഷിംഗ്ടണ്‍ സഖ്യമുണ്ടാക്കേണ്ടതുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. പൊതുവായ താല്‍പ്പര്യങ്ങളും സമാന ചിന്താഗതിക്കാരായ സഖ്യരാജ്യങ്ങളുമായി ചേരുമ്പോള്‍ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷ, വിദേശ നയം എന്നിവയുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിനിടെയാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments