ചെന്നൈ: ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര വൈറസ് തമിഴ്‌നാട് സ്വദേശിയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബ്രിട്ടനില്‍ നിന്നും എത്തിയ ആള്‍ക്കാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗിയെ ഐസൊലേഷനിലാക്കിയിരിക്കുന്നു. സമ്പര്‍ക്കത്തിലുള്ളവരെ നീരീക്ഷണത്തിലാക്കിയതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ 1005 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 13 പേരും ഉള്‍പ്പെടുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തുകയുണ്ടായി.
വളരെ പെട്ടെന്ന് പടരുന്ന തരത്തിലുള്ള ജനിതകമാറ്റം വന്ന വൈറസാണ് ബ്രിട്ടനില്‍ പടരുന്നത്. ബ്രിട്ടനു പുറമേ ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ കൊറോണ വൈറസ് വ്യാപിക്കുകയാണ്. ഇതേത്തുടര്‍ന്ന് പല രാജ്യങ്ങളും നിയന്ത്രണം ശക്തമാക്കി.
പുതിയ രോഗബാധയുടെ സാഹചര്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജനങ്ങളോട് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമായും പാലിക്കാന്‍ ആവശ്യപ്പെട്ടു. കൈകള്‍ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക, സൈനിറ്റൈസ് ചെയ്യുക തുടങ്ങിയ മാർഗ നിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments