ബെംഗളൂരു: കര്‍ണാടക നിയമ നിര്‍മാണ സഭാ ഡപ്യൂട്ടി ചെയര്‍മാനും ജെഡിഎസ് നേതാവുമായ എസ്‌എല്‍ ധര്‍മഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരില്‍ റെയില്‍വേ ട്രാക്കിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞതവണ ഉപരിസഭ ചേര്‍ന്നപ്പോള്‍ ചെയര്‍മാന്റെ സീറ്റില്‍ ഇരുന്ന് സഭ നിയന്ത്രിക്കാന്‍ ധര്‍മഗൗഡ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത് സഭയ്ക്ക് പുറത്താക്കിയത് വലിയ വിവാദമായിരുന്നു.
read also: ‘ഇനിയും നിങ്ങൾ പറയില്ലെ സഖാക്കളെ നമ്പർ വൺ കേരളം? കൊന്നതാണ് നിങ്ങളുടെ പൊലീസ്’: എംടി രമേശ്
നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഭരണകക്ഷിയായ ബിജെപിയുമായി ഗൗഡ അവിഹിതസഖ്യമുണ്ടാക്കി എന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍മ ഗൗഡയെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.
നിയമസഭാ അധ്യക്ഷനെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടു വരാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ഗൗഡ ആത്മഹത്യ ചെയ്തത്. ബിജെപിയുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments